കൊടുവള്ളി :പരപ്പൻ പോയിൽ രാരോത്ത് ജി. യു പി.സ്കൂൾ ശതോൽസവത്തിന്റെ ഭാഗമായി നടത്തുന്ന മെഗാ പൂർവ വിദ്യാർഥി സംഗമത്തിന്റെ മുന്നോടിയായി 1993-94 വർഷത്തിൽ ഏഴാം ക്ലാസിൽ പഠിച്ച വിദ്യാർഥികളുടെ ഒത്ത് ചേരൽ " ഒരു വട്ടം കൂടി " ജനുവരി ഏഴിന് ഞായറാഴ്ച്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് നാല് വര സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.
21 അധ്യാപകരെ ചടങ്ങിൽ ആദരിക്കും. പൂർവ വിദ്യാർഥികളിലെ സംരംഭകരേയും, കലാ സാമൂഹിക സാംസ്കാരിക- വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വരെയും ചടങ്ങിൽ അനുമോദിക്കും. 300 ൽ പരം പൂർവ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. കലാ പരിപാടികളും നടക്കും.ഗാനരചയിതാവ് ബാപ്പു വാവാട് സംഗമം ഉദ്ഘാടനം ചെയ്യും.
പരിപാടിക്ക് സ്വാഗത സംഘം രൂപവത്കരിച്ചു.പരിപാടിയിൽ പങ്കെടുക്കുന്ന
1993-94 വർഷത്തിൽ ഏഴാം ക്ലാസിൽ പഠിച്ച വിദ്യാർഥികൾ 9745246734,9048156488 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:
THAMARASSERY