Trending

പ്രാദേശിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളിൽ പഠന പുരോഗതി ഉയർത്തുന്നതിന് വേണ്ടി പ്രാദേശിക പഠന കേന്ദ്രം പരിപാടി ആരംഭിച്ചു.

ഈന്തോലം കണ്ടി പ്രാദേശിക പഠന കേന്ദ്രം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോയത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു സന്തോഷ് അധ്യക്ഷയായി.

എ വി മുഹമ്മദ്, കെ മുബീന, വി എം ശിവാനന്ദൻ, കെ അനിൽ, കെ കെ അബ്ദുൽ മുനീർ, കെ അബ്ദുൽ ലത്തീഫ്, വി അബ്ദുൽ സലീം എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ പി സലില സ്വാഗതവും ഡോ സി പി ബിന്ദു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right