Trending

പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

കൊടുവള്ളി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ കൊഴപ്പന്‍ചാലില്‍ പരേതനായ അബ്ദുള്ള ഹാജിയുടെ മകന്‍ അബ്ദുല്‍ റസാഖ്(49) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു.

ഭാര്യ: ജംസീന. മക്കള്‍: ആയിഷ നൂറ(ഒന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി, പത്തനംതിട്ട മെഡിക്കല്‍ കോളേജ്), ഫാത്തിമ സഹ്‌റ(എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി), ആരിഫ സിദ്‌റ(എളേറ്റില്‍ ജി എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

സഹോദരങ്ങള്‍: കെ സി മുഹമ്മദ് ഗുരുക്കള്‍(പന്നൂര്‍ മഹല്ല് കമ്മിറ്റി ജോ. സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറല്‍ സെക്രട്ടറി), ഖദീജ പന്നൂര്‍, ഫാത്തിമ മങ്ങാട്, നഫീസ കൈതപ്പൊയില്‍.

മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചക്ക് 1:30 ന് പന്നൂര്‍ ജുമുഅ മസ്ജിദില്‍.
Previous Post Next Post
3/TECH/col-right