എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കാറിൽ കൊണ്ടുപോയി മർദിച്ച് റോഡരികിൽ ഉപേക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതികൂടി കൊടുവള്ളി പൊലീസിന്റെ പിടിയിലായി.ആവിലോറ മതുകുട്ടികയിൽ നാസി എന്ന അബ്ദുൽ നാസറാണ് (48) പൊലീസി
ന്റെ പിടിയിലായത്.
2023 ഡിസംബർ
12നായിരുന്നു സംഭവം.എളേറ്റിൽ വട്ടോളിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയിൽ മുഹമ്മദ്
ജസീമിനെയാണ് സംഘം സംസാരിക്കാനുണ്ടെന്നും പറഞ്ഞു കാറിൽ കയറ്റിക്കൊണ്ടുപോയത്.സംഭവത്തിൽ കിഴക്കോത്ത് ആവിലോ പാറക്കൽ അബ്ദുറസാഖ് (51), സക്കരിയ (36), റിയാ
സ് (29) എന്നിവർ നേരത്തെ പിടിയിലായിരുന്നു. നാസർ ഒളിവി
ലായിരുന്നു.ശനിയാഴ്ച പുലർച്ച ആവിലോറയിലുള്ള വീട്ടിൽ വെച്ചാണ് പ്രതിയെ കൊടുവള്ളി ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേ സമയം,സംഭവത്തിലെ മുഖ്യപ്രതിയെ പിടികൂടാനാവാതെ പൊലീസ്. കഴിഞ്ഞ
ഡിസംബർ 12ന് ഉച്ചക്ക് 12.45 ഓടെയാണ് മൂന്നംഗ സംഘം മുഹമ്മദ് ജസീമിനെ കടയിൽ നിന്ന് വിളിച്ചിറക്കി കാറിൽ കൊണ്ടുപോവുകയും മണ്ണിൽ
കടവിലെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദിച്ച് അവശനാക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് അറസ്റ്റ്
ചെയ്തിരുന്നവരെ കോടതി റിമാൻഡ്
ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം ജാമ്യം ലഭിക്കുകയായിരുന്നു.
എന്നാൽ മുഖ്യപ്രതി ആപ്പു
എന്ന മുഹമ്മദ് സംഭവം നടന്ന് ഒന്നര മാസം കഴിഞ്ഞിട്ടും ഒളിവിലാണ്.ഇയാൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാണെന്നും അന്വേഷണം ഊർജിതമാക്കി പിടികൂടണമെന്നും മുഹമ്മദ് ജസീമും, പിതാവും,സഹോദരനും വാർത്തസമ്മേളനത്തിൽ ആവശ്യ
പ്പെട്ടു. നിരപരാധിയായ തന്നെ മാരകായുധങ്ങളുമായി എത്തിയ സംഘം കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് മർദിച്ചതെന്നും പല കാര്യങ്ങളും എന്നെക്കൊണ്ട് മർദിച്ച് പറയിപ്പിച്ച് വിഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും ജസീം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരിക്കെ പൊലീസ് മൊഴിയെടുക്കാൻ വന്നെങ്കിലും സംസാരിക്കാൻ പറ്റാത്ത ആരോഗ്യ സ്ഥിതിയിലായതിനാൽ മൊഴി നൽകാൻ സാധിച്ചില്ല. പിന്നീട് ആറു ദിവസം കഴിഞ്ഞാണ് പൊലീസ് മൊഴിയെടുത്തത്.
ആദ്യഘട്ടത്തിൽ മൊഴിയെടുക്കാൻ പറ്റാത്ത
സാഹചര്യം കോടതിയെ യഥാസമയം ബോധ്യ
പ്പെടുത്താത്തത് നേരത്തെ പിടികൂടിയ മൂന്നു
പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായകമായതായി ജസീമിന്റെ സഹോദരൻ സിറാജുദ്ദീൻ പറഞ്ഞു. പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ജസീം മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
Tags:
ELETTIL NEWS