Trending

ഹജ്ജ് 2024:തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ഫെബ്രുവരി 9 നകം അടക്കണം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും, പ്രോസസിംഗ് ചാർജ്ജും ഉൾപ്പെടെ ആദ്യ ഗഡു തുകയായി ഒരാൾക്ക് 81,800രൂപ വീതം ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന പേ-ഇൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ 2024 ഫെബ്രുവരി 9-നകം അടവാക്കേണ്ടതാണ്.

ഹജ്ജിന് ആകെ അടവാക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട്
അറിയിക്കുതാണ്.ഹജ്ജ് 2024
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയായ 81,800രൂപ അടവാക്കിയ പേ-ഇൻ സ്ലിപ്പ്,ഒറിജിനൽ പാസ്സ്പോർട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ്ബാക്ക്ഗ്രൗണ്ടുള്ളത് -ഫോട്ടോ
പാസ്പോർട്ടിന്റെ പുറം ചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കേണ്ടതാണ്), ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിംഗ് & ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ഗവമെന്റ് അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോം (അപേക്ഷകനും, നോമിനിയും
അപേക്ഷയിൽ ഒപ്പിടണം), പാസ്പോർട്ടിന്റെ ആദ്യ പേജി ന്റെയും, അവസാന പേജിന്റെയും കോപ്പി, അഡ്രസ്സ് പ്രൂഫ് (പാസ്പോർട്ടിലെ അഡ്രസ്സിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കവർ
ഹെഡിന്റെ ബാങ്ക് പാസ്തുക്ക്/ചെക്ക് ലീഫിന്റെ കോപ്പി എന്നിവ 2024 ഫെബ്രുവരി 12-നുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂരിലോ, കോഴിക്കോട് പുതിയ റീജിയണൽ
ഓഫീസിലോ സമർപ്പിക്കേണ്ടതാണ്.

നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തെരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്.ഒറിജിനൽ പാസ്പോർട്ട് ഇപ്പോൾ സമർപ്പിക്കുവാൻ കഴിയാത്ത NRI അപേക്ഷകർക്ക്
പാസ്സ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെങ്കിൽ സമയം
നീട്ടിത്തരുതിനായുള്ള അപേക്ഷ താഴെ പറയുന്ന രേഖകൾ (1) അപേക്ഷ 2) പാസ്സ്പോർട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് 3) വർക്കിംഗ് / റസിഡൻസ് വിസയുടെ പകർപ്പ് 4) ജോലി ചെയ്യുന്ന കമ്പനിയുടെ കത്ത് തുടങ്ങിയ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഇത്തരം NRI അപേക്ഷകർക്ക് പാസ്പോർട്ട് സമർപ്പിക്കുന്നതിന്ന് മാത്രം ലഭിക്കുന്ന പരമാവധി സമയം ശവ്വാൽ 15/ ഏകദേശം 2024 ഏപ്രിൽ 24 ആണ്. മറ്റു രേഖകൾ ഫെബ്രുവരി 12നുള്ളിൽ
തന്നെ സമർപ്പിക്കേണ്ടതുമാണ്.

വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്സുമായോ, സംസ്ഥാന ഹജ്ജ്
കമ്മിറ്റിയുടെ ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായോ, മണ്ഡലം ട്രൈനിംഗ്ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹജ്ജ് കമ്മിറ്റി ഓഫീസ്സ്: ഫോൺ: 0483-2710 717.
Previous Post Next Post
3/TECH/col-right