എളേറ്റിൽ : എളേറ്റിൽ ജി എം യു പി സ്കൂളിൽ സയൻസ് ഫെസ്റ്റ് "സ്പന്ദനം 2K24" വിവിധ പരിപാടികളോടെ നടത്തി .പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങൾ പഠിച്ച ശാസ്ത്ര രഹസ്യങ്ങൾ കുട്ടികൾ അവതരിപ്പിച്ചത് കാണികളിൽ വിസ്മയം ജനിപ്പിച്ചു. പരിപാടികൾ ഹെഡ്മാസ്റ്റർ എം. വി അനിൽകുമാറിന്റെ അധ്യക്ഷതയിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ന അസൈൻ ഉദ്ഘാടനം ചെയ്തു.
ബി.ആർ.സി കോഡിനേറ്റർ അജന്യ പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് എം. ടി അബ്ദുസ്സലീം, എസ്.ആർ ജി കൺവീനർ (
എൽ. പി ഭാഗം) റംലാ ബീവി എന്നിവർ ആശംസകൾ അർപ്പിച്ചു. സയൻസ് ക്ലബ് കൺവീനർ . സവിത പി മോഹന്‍ സ്വാഗതവും എസ്. ആർ. ജി കൺവീനർ ( യു.പി വിഭാഗം.) ശ്രീമതി സിജില .ടി.പി നന്ദിയും പറഞ്ഞു. സബ്ജില്ലാ ശാസ്ത്രമേള വിജയികൾക്കും, സയൻസ് ഫെസ്റ്റ് മത്സരയിനങ്ങളിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു.
സ്വയം പരീക്ഷണങ്ങൾ നടത്താനായി യുപി വിഭാഗത്തിലെ മുഴുവൻ കുട്ടികളും തയ്യാറാക്കിയ സയൻസ് കിറ്റ് അസംബ്ലിയിൽ പ്രദർശിപ്പിച്ചു. അഞ്ചാം ക്ലാസിലെ മിസ്‌വ. സി. പി സ്കൂൾ ലാബിലേക്ക് സംഭാവന നൽകിയ സയൻസ് കിറ്റ് ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
Tags:
EDUCATION