കരിപ്പൂർ:ഈ വർഷത്തെ ഹജ്ജ് നറുക്കെടുപ്പ് ഇന്ന് ന്യൂഡൽഹിയിൽ വെച്ച് ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിൽ നടന്നു. കേരളത്തിൽ നിന്നും 16,776 പേരാണ് ഈ വർഷം ഹജ്ജിനായി അവസരം ലഭിച്ചത്. 70 വയസ്സ് വിഭാഗത്തിൽ നിന്നുള്ള (KLR) 1250 പേരെയും, ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിൽ നിന്നുമുള്ള (KLWM) 3584 പേരെയും നറുക്കെടുപ്പില്ലാതെ തെരഞ്ഞെടുത്തു. ബാക്കിയുള്ള സീറ്റിലേക്കാണ് ജനറൽ കാറ്റഗറിയിൽ നിന്നും 11942 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്.
തേരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. അപേക്ഷകരുടെ കവർ നമ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഹാജിമാർക്ക് പരിശോധിക്കാവുന്നതാണ്. Website: https://www.hajcommittee.gov.in
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള നിർദ്ദേശങ്ങൾ കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ലഭ്യമാകുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്ന് ഹജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ട്രൈനിംഗ് ഓർഗനൈസർമാരുമായി വാട്‌സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്.
SL DISTRICT NAME WHATS APP NUMBER.
1 തിരുവനന്തപുരം മുഹമ്മദ് യൂസഫ് 9895 648 856
2 കൊല്ലം നിസാമുദ്ധീൻ ഇ 9496 466 649
3 പത്തനംതിട്ട നാസർ എം 9495 661 510
4 ആലപ്പുഴ മുഹമ്മദ് ജിഫ്രി സി.എ. 9495 188 038
5 കോട്ടയം ശിഹാബ് പി.എ 9447 548 580
6 ഇടുക്കി അബ്ദുൽ സലാം സി.എ 9961 013 690
7 എറണാകുളം കുഞ്ഞുമുഹമ്മദ് ഇ.കെ 9048 071 116
8 തൃശ്ശൂർ ഷമീർ ബാവ 9895 404 235
9 പാലക്കാട് ജാഫർ കെ.പി 9400 815 202
10 മലപ്പുറം മുഹമ്മദ് റഊഫ് യു. 9846 738 287
11 കോഴിക്കോട് നൗഫൽ മങ്ങാട് 8606 586 268
12 വയനാട് ജമാലുദ്ധീൻ കെ 9961 083 361
13 കണ്ണൂർ നിസാർ എം.ടി 8281 586 137
14 കാസറഗോഡ് മുഹമ്മദ് സലീം കെ.എ 9446 736 276
Tags:
KERALA