Trending

ഗ്രാൻഡ് കൊടുവള്ളി ഫെസ്റ്റ് : ഫെബ്രുവരി 3 മുതൽ 18 വരെ:വിവിധ പഞ്ചായത്തുകളിൽ ഒരുക്കങ്ങൾ തകൃതിയായി.

കൊടുവള്ളി:കൊടുവള്ളി എം.എൽ.എ. എം.കെ. മുനീറിൻ്റെ നേതൃത്വത്തിൽ കൊടുവള്ളി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി നടത്താൻ തീരുമാനിച്ച ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റ് ഫെബ്രുവരി 3 മുതൽ തുടക്കമാവും. വിവിധങ്ങളായ പദ്ധതികളും പരിപാടികളും ഉൾപ്പെടുത്തിയാണ് ഗ്രാൻ്റ് കൊടുവള്ളി ഫെസ്റ്റിന് തുടക്കം കുറിക്കുന്നത്.

മണ്ഡലത്തിലെ എല്ലാ ജനങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുന്ന , എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന പരിപാടികൾ ഫെസ്റ്റിൽ ഉൾപ്പെടുത്തിയത് പൊതു ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് .എക്സ്പോ , വ്യാപാര മേള , മെഗാ മെഡിക്കൽ ക്യാമ്പ് , ജോബ് ഫെസ്റ്റ് , കായിക മേള , കാർഷിക മേള , കാള പൂട്ട് തുടങ്ങി എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന രീതിയിലാണ്  ഫെസ്റ്റ്  സജ്ജമാക്കിയത്.

കൊടുവള്ളി മുൻസിപ്പാലിറ്റി , നരിക്കുനി , മടവൂർ , കിഴക്കോത്ത് , താമരശ്ശേരി , ഓമശ്ശേരി , കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിൽ കേന്ദ്രീകൃതമായാണ് പരിപാടികൾ നടക്കുന്നത്.വിവിധ മന്ത്രിമാർ , എം. എൽ. എ മാർ , കലാ മേഖലയിലെ പ്രമുഖർ , തുടങ്ങി കേരളത്തിലെ പ്രമുഖർ വിത്യസ്ത ദിനങ്ങളിലായി പരിപാടികളിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Previous Post Next Post
3/TECH/col-right