മടവൂർ:സ്കൂൾ വാർഷികത്തിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്തിലെ ഈസ്റ്റ് കിഴക്കോത്ത് വെച്ച് പ്രാദേശിക സംഗമം സംഘടിപ്പിച്ചു.മടവൂർ എ യു പി സ്കൂളിന്റെ മികവാർന്ന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിക്കാനും ലക്ഷ്യം വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് സി കെ പ്രാദേശിക സംഗമം ഉദ്ഘാടനം ചെയ്തു. ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലൈഫ് സ്കിൽ കോച്ചും കൗൺസലിംഗ് സൈക്കോളജിസ്റ്റുമായി പി കെ മുഹമ്മദ് ഫാസിൽ ക്ലാസിന് നേതൃത്വം നൽകി.
വാർഡ് മെമ്പർ അർഷദ് കിഴക്കോ ത്ത്, പിടിഎ പ്രസിഡണ്ട് ടി കെ അഷ്റഫ്, സ്കൂൾ ഹെഡ്മിസ്ട്രസ് വി ഷക്കീല, സ്റ്റാഫ് സെക്രട്ടറി പി യാസിഫ്, എസ്.ആർ ജി കൺവീനർ പി സയിദ,എം കെ നൗഷാദ്, എ പി വിജയ കുമാർ, കെ ടി ഷമീർ എന്നിവർ പങ്കെടുത്തു.
Tags:
EDUCATION