എളേറ്റിൽ:മർകസ് വാലിയിൽ നടന്നുവരുന്ന ഹദ് യാ മസ് മജ്‌ലിസിന്റെ വാർഷികവും ആത്മീയ സംഗമവും ഇന്ന് മഗ്രിബിന് ശേഷം നടക്കും.പ്രമുഖ പണ്ഡിതൻ സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി ബായാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.
സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സംബന്ധിക്കും.പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തും.
എളേറ്റിൽ പ്രദേശത്തിന്റെ അഭിമാനമായ കെ.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം. അലി ബാഖവി എന്നിവരെ വേദിയിൽ ആദരിക്കും.മർകസ് വാലി ഹിഫ്ള് ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പ്രാർത്ഥനാ സംഗമം നടക്കുന്നത്.
Tags:
ELETTIL NEWS