Trending

ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ്‌.

കുട്ടമ്പൂർ:കാക്കൂർ ഗ്രാമപഞ്ചായത്ത്‌  ആററാം വാർഡ് വയോജന കൂട്ടായ്മയും ദേശീയ വായനശാല, കുട്ടമ്പൂർ വയോജന വേദിയും സംയുക്തമായി നടത്തിയ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്സ്‌ വാർഡ് മെമ്പർ ഷംന ടീച്ചർ ഉദ്ഘാടനം ചെയ്തു.വയോജന കൂട്ടായ്മ പ്രസിഡണ്ട്‌ കെ കെ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു.

വയോജനങ്ങളും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ കുട്ടമ്പൂർ ഗവ : ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. വിനേഷ് സി കെ ക്ലാസ്സെടുത്തു. എം വി അബൂബക്കർ ഡോക്ടർക്ക് സ്നേഹോ പഹാരം കൈമാറി.

വയോജന വേദി കൺവീനർ ബാലചന്ദ്രൻ സ്വാഗതവും,വായനശാല പ്രസിഡണ്ട് കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right