കുട്ടമ്പൂർ:റിപ്പബ്ലിക്ക് ദിനാചരണത്തിന്റെ ഭാഗമായി കുട്ടമ്പൂർ ദേശീയ വായനശാലയുടെ കീഴിൽ പൂമംഗലത്ത് അബ്ദുറഹിമാൻ പതാക ഉയർത്തി.
വായനശാല ഹാളിൽ ഗാന്ധി ഫോട്ടോ അനാഛാദനം ചെയ്തു. ഒ കെ ലോഹിതാക്ഷൻ, പി സി ചന്ദ്രൻ, ഒ പി കൃഷ്ണദാസ്, ടി കെ വാസുദേവൻ, ബാലചന്ദ്രൻ, അഞ്ജുഷ, എം അബ്ദുൽ ഷുക്കൂർ എന്നിവർ സംബന്ധിച്ചു.
തുടർന്ന് നടന്ന അനുമോദന യോഗം കെ കെ വിശ്വംഭരന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ഷംന ടീച്ചർ കേയക്കേണ്ടി ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതി ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ. കെ കെ ദിനേശൻ താലൂക്ക്, ജില്ലാ ബാലകലോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
ഒ കെ ലോഹിതാക്ഷൻ ആശംസകൾ നേർന്നു. സമ്മാനർഹമായ നാടൻ പാട്ട് കുട്ടികൾ വേദിയിൽ അവതരിപ്പിച്ചു. ബാലചന്ദ്രൻ സ്വാഗതവും, കെ സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Tags:
NARIKKUNI