എളേറ്റിൽ:വലിയപറമ്പ എ.എം.യു. പി സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒപ്പത്തിനൊപ്പം എന്ന തനത് പരിപാടിയുടെ ഭാഗമായി ക്രിയേറ്റീവ് ഇംഗ്ലീഷ് ഡ്രാമ ശില്പശാല സംഘടിപ്പിച്ചു.
പരിപാടി കൊടുവള്ളി ബി.പി.സി മെഹറലി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് സലാം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ആർ കെ അഷ്റഫ്, കെ പി ഹസ്ന എന്നിവർ സംസാരിച്ചു.
മലയാളം, ഗണിതം എന്നീ വിഷയങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പഠനവും ആശയ വിനിമയവും ഏറെ ലളിതവും രസകരവുമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ക്ലാസ് സംഘടിപ്പിക്കപ്പെട്ടത്. കുട്ടികളും രക്ഷിതാക്കളും ഏറെ ഇഷ്ടപ്പെട്ട ഈ ശില്പശാലക്ക് പ്രശസ്ത മെന്റർ ഷാജി നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ ടി പി അബ്ദുസ്സലാം സ്വാഗതവും,
കെ പി ശരീഫ നന്ദിയും പറഞ്ഞു.
Tags:
EDUCATION