പൂനൂർ:പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളിൽ പഠന പുരോഗതി ഉയർത്തുന്നതിന് വേണ്ടി മൂന്നാമത്തെ പ്രാദേശിക പഠന കേന്ദ്രം വള്ളിയോത്ത് ആരംഭിച്ചു.
വാർഡ് മെമ്പർ ഒ എം ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് എ വി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് മാസ്റ്റർ, കെ അബ്ദുസലിം, പി പ്രശാന്ത് കുമാർ, കെ അബ്ദുൽ ലത്തീഫ്, അബ്ദുൾ സലാം വി എച്ച് എന്നിവർ സംസാരിച്ചു.
എഡ്യുകെയർ കൺവീനർ ഡോ. സി പി ബിന്ദു സ്വാഗതവും വി അബ്ദുൾ സലിം നന്ദിയും പറഞ്ഞു.
Tags:
EDUCATION