പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1984 എസ്എസ്എൽസി ബാച്ചിലെ വിദ്യാർഥികളുടെ സംഗമം ജനുവരി 20ന് ശനിയാഴ്ച സ്കൂൾ അംഗണത്തിൽ സംഘടിപ്പിക്കുന്നു.
'ഓർമ്മച്ചെപ്പ്' എന്ന പേരിലുള്ള ഒത്തുചേരലിൽ പ്രസ്തുത ബാച്ചിലെ എല്ലാവരും പങ്കെടുക്കേണ്ടതാണ്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം അന്നത്തെ പ്രധാനാധ്യാപകൻ ബിസി അബ്ദുറഹ്മാൻ നിർവഹിക്കുന്നു. മുഴുവൻ അംഗങ്ങളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94955 34706, 94468 92255.
Tags:
POONOOR