Trending

ഉണർവ്വ് 24

എളേറ്റിൽ:എളേറ്റിൽ SYS സർക്കിൾ കമ്മറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റ് ഭാരവാഹി സംഗമം "ഉണർവ്വ് - 24" എന്നപേരിൽ നടത്തപ്പെട്ടു. SYS സംസ്ഥാന സെക്രട്ടറി കലാം മാസ്റ്റർ, ജില്ലാ ട്രഷറർ കബീർ മാസ്റ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

SYS സോൺ പ്രസിഡന്റ് ഒ ടി ഷഫീഖ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.സർക്കിൾ പ്രസിഡന്റ് ജഅഫർ സഖാഫി അദ്ധ്യക്ഷം വഹിച്ചു. പരിപാടിയിൽ സയ്യിദ് സഹൽ തങ്ങൾ, ജലീൽ അഹ്സനി, ജാബിർ, സത്താർ, സഹദ് സഖാഫി, മുഹമ്മദ് ചോല, അഷ്കർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പരിപാടിയിൽ സെക്രട്ടറി ജമാലുദ്ദീൻ കെ എം സ്വഗതവും ,ജഅഫർ സഹദി നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right