മുക്കം: ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമി സംഘടിപ്പിച്ച മീലാദ് കിറ്റിന്റെ നറുക്കെടുപ്പ് ദാറുസ്വലാഹ് ക്യാമ്പസിൽ നടന്നു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര നറുക്കെടുപ്പിന് നേതൃത്വം നൽകി.
എസ്.എം.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം അദ്ധ്യക്ഷനായി.
പരിപാടിയിൽ
അംജദ് ഖാൻ റഷീദി, പി.എം സുബൈർ ബാബു, ജലീൽ ഫൈസി ചേളാരി, അബ്ദുറഹ്മാൻ ബാഖവി മുക്കം, പി.കെ ഗഫൂർ മുസ്‌ലിയാർ, നസീർ ഹുദവി മഞ്ചേരി, സി.കെ ബീരാൻ കുട്ടി, റാഷിദ് അരീക്കോട്, അബ്ദുല്ല മാസ്റ്റർ, ഇബ്രാഹിം അസ്‌ലമി കൊടിയത്തൂർ, സിദ്ദീഖ് വയനാട് തുടങ്ങിയവർ സംസാരിച്ചു.
മീലാദ് കിറ്റ് ചലഞ്ച് നറുക്കെടുപ്പിൽ അബ്ദുസലാം അസ്‌ലമി പാപ്പിനിപ്പാറ ഒന്നാം സ്ഥാനവും വി.കെ ജംഷീർ രണ്ടാം സ്ഥാനവും ഉമ്മു ഹഫ്സത്ത് പന്നൂർ മുന്നാം സ്ഥാനവും നേടി. ഹസൈനാർ വാഫി ഊരകം, സമീറ പത്തിരിക്കണ്ടിയിൽ, റുഖിയ്യ കൂടത്തായി, മുഹമ്മദ് സമീർ തിരൂർ, സുലൈഖ നെടുമ്പോക്കിൽ മുത്താലം, സുഹൈൽ ഒളകര കുമാരനെല്ലൂർ, അബൂബക്കർ മുസ്‌ലിയാർ കൊളത്തൂർ, അബ്ദുൽ കബീർ കോർലോട്ട്, പി.വി അബ്ദുൽ കരീം തിരുവമ്പാടി, ശിയാ സഹരി പുറവൂർ എന്നിവർ പ്രോത്സാഹന സമ്മാനവും നേടി.
Tags:
KOZHIKODE