പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നരിക്കുനി ഗ്രാമ പഞ്ചായത്തിൻ്റെ ഫണ്ടിൽ ഉൾപ്പെടുത്തി വൈദ്യുതീകരണം പൂർത്തീകരിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം രണ്ടാം വാർഡ് മെമ്പർ ജസീല മജീദ് നിർവഹിച്ചു.
പി ടി എ പ്രസിഡൻ്റ് പി ടി സിറാജുദ്ദീൻ അദ്ധ്യക്ഷനായി. എൻ കെ മുഹമ്മദ് മുസ്ല്യാർ, ബി സി അബ്ദുൽ ഖാദർ, ഒ പി മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
ഹെഡ്മാസ്റ്റർ കെ സുലൈമാൻ സ്വാഗതവും,കെ ഷിനിജ നന്ദിയും പറഞ്ഞു.
Tags:
EDUCATION