Trending

എളേറ്റിൽപ്രദേശത്ത് തെരുവ് നായയുടെ ആക്രമണം; 5 പേർക്ക് കടിയേറ്റു

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പന്നൂർ,ഒഴലക്കുന്ന്,പുലിവലം, തറോൽ എന്നീ  പ്രദേശങ്ങളിൽ 5 പേർക്ക് തെരുവ് നായയുടെ കടിയേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ പത്ത് മണിയോടെ പന്നൂരിൽ നിന്നും രണ്ടു പേരെ കടിച്ച നായ പിന്നീട് മറ്റു പ്രദേശങ്ങളിലേക്ക് ഓടുകയും അവിടെയുള്ളവരേയും കടിക്കുകയായിരുന്നു.

തുടന്ന് നായയെ ചത്ത നിലയിൽ കണ്ടെത്തി.നായയുടെ കടിയേറ്റവരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ് എന്നാണ് വിവരം. ഇവർക്ക് മുഖത്തും കൈക്കുമാണ് പരിക്കേറ്റത്.

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജിദത്ത് മെമ്പർ അഷ്റഫ് തുടങ്ങിയ ജനപ്രധിനിധികൾ കടിയേറ്റവരുടെ വീടുകൾ സന്ദർശിച്ചു.
Previous Post Next Post
3/TECH/col-right