Trending

തെരുവ് നായ ശല്യം:കിഴക്കോത്ത് പഞ്ചായത്ത് നടപടി സ്വീകരിക്കുക;എസ്. ഡി. പി. ഐ

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലായി കഴിഞ്ഞ ദിവസങ്ങളിൽ പേപ്പട്ടികളുെട ശല്യം രൂക്ഷമായികൊണ്ടിരിക്കുന്ന വാർത്തകളാണ് കേട്ടു കൊണ്ടിരിക്കുന്നത്. തെരുവ് പട്ടികളുടെ കടിയേറ്റ് നിരവധി പേർ മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

ഇന്നലെ രാവിലെ പന്നൂര്‍, ഒഴലക്കുന്നു, ചോലയിൽ പ്രദേശങ്ങളില്‍ തെരുവ് നായയുടെ ആക്രമണം. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ നായയുടെ കടിയേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
പന്നൂർ ഭാഗത്തുള്ള ഒരു സ്ത്രീയെ (63 വയസ്സ്) യാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ നായ കടിച്ചുപറിച്ചു. ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴു വയസ്സുകാരനെയും, പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നരയും, രണ്ടരയും വയസ്സുകാരായ രണ്ടു കുട്ടികളെയും കടിച്ചു. ഇവർ രണ്ടു പേർക്കും സരമായ പരിക്കുണ്ട് .

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തെരുവ്നായകൾ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിലസുകയാണ്.നായ ശല്യം കാരണം സ്കൂളിലും, മദ്രസയിലും കുട്ടികളെ വിടാൻ രക്ഷിതാക്കൾ ഭയപ്പെടുന്നു. അങ്ങാടിയിലും ബസ്റ്റാന്റിലും നായകളുടെ ശല്യം കാരണം ബസ്സിൽ കയറാൻ വരുന്നവരും കാൽനടയാത്രക്കാരും ഭയത്തിലാണ്.ഇപ്പോൾ ജനങ്ങൾക്ക് തീർത്തും പുറത്തിറങ്ങാൻ  പറ്റാത്ത സാഹചര്യമാണ്.

തെരുവ് നായകളെ നിയന്ത്രിച്ച്  ജനങ്ങളുടെ ഭീതി അകറ്റാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് SDPI കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എസ് ഡി പി ഐ കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് സമദ് എം കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി മോൻട്ടി അബൂബക്കർ, മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു
Previous Post Next Post
3/TECH/col-right