Trending

പ്രഭാത ജനകീയ സദസ്സ് സംഘടിപ്പിച്ചു

എളേറ്റിൽ:വലിയപറമ്പ എ.എം.യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രദേശത്തെ ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച് പ്രഭാത ജനകീയ സദസ്സ് സംഘടിപ്പിച്ചു.പരിപാടിയിൽ ഭിന്നശേഷിക്കാർ കുട്ടികളോട് സംവദിച്ചു.സംഗമത്തിൽ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു.


പരിപാടി പി.ടി.എ. പ്രസിഡന്റ് സലാം പാറക്കണ്ടിയുടെ അധ്യക്ഷതയിൽ പ്രമുഖ ഭിന്നശേഷി ഗായകൻ ബഷീർ ചെമ്പ്ര  ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുസ്സലാം,വാർഡ് മെമ്പർ പിപി നസ്റി,
സന്തോഷ്‌ കുമാർ, സാലി, ഷാഫി മണ്ണിൽകടവ്,പി.കെ നവാസ്,
പി.പി ഫൈസൽ,പി. അബ്ദുന്നാസർ, ഷാഹിദ് എം, മുഹമ്മദ്‌ ആരിഫ്,ഹസ്ന കെ.പി സംസാരിച്ചു.ജസ ഫാത്തിമ സ്വാഗതവും, മിസരിയ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right