Trending

മർകസ് വാലി മദ്രസ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു

എളേറ്റിൽ:മർകസ് വാലിയിൽ പ്രവർത്തിച്ചുവരുന്ന ദാറുൽ റഹ്മ സെക്കൻഡറി മദ്രസയിൽ രക്ഷിതാക്കളുടെ പാരന്റ്സ് മീറ്റ് സംഘടിപ്പിച്ചു.  സദർ മുഅല്ലിം ഇയാസ് നിസാമിയുടെ അധ്യക്ഷതയിൽ സലാം മാസ്റ്റർ ബുസ്താനി ഉദ്ഘാടനം ചെയ്തു.

കെ സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നടത്തി. പി വി അഹമ്മദ് കബീർ, ജാഫർ സഖാഫി തോട്ടത്തിൽ, കെ എം ജമാൽ മാസ്റ്റർ, അസീസ് കത്തറമ്മൽ, ടി അബ്ദുൽ മജീദ്, ഷഹീർ എളേറ്റിൽ എന്നിവർ സംസാരിച്ചു.

മദ്രസ പി ടി എ ഭാരവാഹികളായി
അബ്ദുൽ മജീദ് ഹാജി പി പി (ചെയർ) 
ഇയാസ് നിസാമി പി എം (ജന. സെക്രട്ടറി )
കെ സുലൈമാൻ മദനി (ട്രഷറർ ), 
പുളിക്കിൽ റിയാസ്, സിദ്ധീഖ് തോട്ടത്തിൽ (വൈ ചെയർ ), ഇബ്രാഹിം കെ കെ, ടി ജഅഫർ സഖാഫി (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.

പി എം ഇയാസ് നിസാമി സ്വാഗതവും, ഫള്ലുറഹ്മാൻ ഖുതുബി നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right