Trending

കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

എളേറ്റിൽ :നേത്ര ഐ ഫൗണ്ടേഷൻ താമരശ്ശേരിയും ഒഴലക്കുന്ന് മുസ്ലീം ലീഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച കണ്ണ് പരിശോധന ക്യാമ്പും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു.കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു,

ചടങ്ങിൽ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എം എ ഗഫൂർ മാസ്റ്റർ,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി സുബൈർ മാസ്റ്റർ,വാർഡ് മെമ്പർ വി പി അഷ്റഫ്,പി പി സുലൈമാൻ മാസ്റ്റർ പി വി അസീസ്, പി.വി മുഹമ്മദ് ഹാജി , കെ കെ കമറുദ്ദീൻ, കെ.കെ മുഹമ്മദ് കുട്ടി, നേത്ര മാർക്കറ്റിംഗ് മാനേജർ അംബു തുടങ്ങിയവർ സംസാരിച്ചു.ക്യാമ്പിൽ 200 അധികം ആളുകൾ കണ്ണ് പരിശോധന നടത്തി.
Previous Post Next Post
3/TECH/col-right