മടവൂർ എ യു പി സ്കൂൾ സംഘടിപ്പിച്ച
പ്രീമിയർ ലീഗ് സീസൺ 2 ഫുട്ബോൾ മത്സരത്തിൽ തൺഡേസ് മടവൂരിന് മിന്നുന്ന വിജയം. നരിക്കുനി മേലേപാട്ട് ടർഫിൽ വച്ചായിരുന്നു മത്സരം.വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരത്തിലെ മാറ്റങ്ങളോടൊപ്പം തന്നെ കായിക മേഖലയിലും തുല്യമായ പ്രാധാന്യം കൊടുക്കാൻ വേണ്ടി സംഘടിപ്പിച്ചതായിരുന്നു ഫുട്ബോൾ മത്സരം. 16 ടീമുകളായി നടന്ന മത്സരത്തിൻെറ ഫൈനൽ മത്സരത്തിൽ അത് ലറ്റിക്കോ മടവൂരിനെ എതിരില്ലാത്ത ഒരു ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു തൻഡേഴ്സ് മടവൂർ മിന്നുന്ന വിജയം കൈവരിച്ചത്.
ബെസ്റ്റ് പ്ലെയർ ഷാദിൻ മുഹമ്മദ്, ബെസ്റ്റ് ഗോൾകീപ്പർ മുഹമ്മദ് റ ക്കാൻ, ബെസ്റ്റ് ടോപ് സ്കോറർ മുഹമ്മദ് ലസിൻ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്ക് നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പി ലൈല ,സ്കൂൾ ഹെഡ്മിസ്ട്രസ് വി ഷക്കീല, മുൻ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ, മുൻ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ്, എസ് ആർ ജി കൺവീനർ പി സൈദ സ്റ്റാഫ് സെക്രട്ടറി പി യാസിഫ്, കെ ടി ഷമീർ, എ പി വിജയകുമാർ, ഫവാസ്, ജാൻ ഫിഷാൻ, മുഫീദ് എന്നിവർ പങ്കെടുത്തു
Tags:
SPORTS