എളേറ്റിൽ:കേരള ഭിന്നശേഷി അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഡിസംബർ ഇരുപത്തിനാലാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ എളേറ്റിൽ ജി.എം.യു.പി. സ്കൂളിൽ വെച്ച് നടക്കും.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടി കോഴിക്കോട് എം.പി. എം.കെ. രാഘവൻ ഉദ്ഘാടനം ചെയ്യും.കൊടുവള്ളി നിയോജക മണ്ഡലം എം.എൽ. എ. എം.കെ. മുനീർ,താമരശ്ശേരി ഡി.വൈ.എസ്.പി. തുടങ്ങി വിവിധ മേഖലകളിലെ ഉദ്യോഗസ്ഥന്മാർ പങ്കെടുക്കും.
വൈകല്യം അനുഭവിക്കുന്ന ആളുകൾ സമൂഹത്തിൽ ഒരുപാട് പ്രയാസങ്ങളും അനുഭവിക്കുന്നുണ്ടെന്നും,അവർക്കൊരു കൈത്താങ്ങാവാൻ സമൂഹത്തിലെ എല്ലാവരും തയ്യാറാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Tags:
ELETTIL NEWS