Trending

എം.എസ്.എഫ്.വയനാട് ചുരം ക്യാമ്പ് "പുനർവായന"; ഒരുക്കങ്ങൾ പൂർത്തിയായി.

താമരശ്ശേരി:നാലു പതിറ്റാണ്ടുകൾക്കു മുമ്പ് 1984 ജനുവരി 2,3 തീയതികളിൽ തിരുവമ്പാടി മണ്ഡലം എം.എസ് എഫ് കമ്മിറ്റി വയനാട് ചുരം നാലാംവളവിൽ സംഘടിപ്പിച്ച ദ്വിദിന നേതൃപഠന ക്യാമ്പിന്റെ പുനർവായന നടത്തുന്നു. വിദ്യാർഥി രാഷ്ടീയ പ്രവർത്തനത്തെ അയവിറക്കാനും , ചുരം കേമ്പിന്റെ മാധുര്യമേറിയ അനുഭവങ്ങൾ പങ്കു വെക്കാനും വേണ്ടി " ചുരം ക്യാമ്പ് പുനർവായന" എന്ന പേരിൽ 2023 ഡിസംബർ 25 ന് ചുരം മരുതി ലാവ് റിസോർട്ടിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പഴയ കാല എം.എസ്.എഫ്. നേതാക്കളും പ്രവർത്തകരുമാണ് പുനർവായനക്ക് നേതൃത്വം നൽകി വരുന്നത്.
വി.കെ. ഹുസൈൻ കുട്ടിയുടെ അധ്യക്ഷതയിൽ അടി വാരത്തു ചേർന്ന യോഗം പുനർവായനക്കു അന്തിമ രൂപം നൽകി. 25 ന് കാലത്ത് 9.30 ന് ടി.കെ. ഇമ്പിച്ചമ്മദ് ഹാജി പതാക ഉയർത്തും. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ എം.സി. വടകര ഉദ്ഘാടനം നിർവഹിക്കും. അണയാത്ത ഒർമ്മകൾ പങ്കു വെക്കൽ, വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കൽ , പുതു തലമുറയുടെ ഒത്തുകൂടൽ, മരണമടഞ്ഞവരെ അനുസ്മരിക്കൽ , കലാ വിരുന്ന് തുടങ്ങിയ പരിപാടികൾക്കാണ് രൂപം നൽകിയത്.

പി.എ. റഷീദ്, വി.എം. ഉമ്മർ മാസ്റ്റർ, നവാസ് പൂനൂർ, അഹമ്മദ് കുട്ടി ഉണ്ണികുളം, വി.പി.ഇബ്രാഹിം കുട്ടി, വി കെ സി ഉമർ മൗലി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
യോഗത്തിൽ എ.കെ.അബ്ബാസ്, പുനർവായന കോ ഓഡിനേറ്റർ എ.പി. ഹംസ മാസ്റ്റർ, ജാഫർ കോളിക്കൽ, അശ്റഫ് ഒതയോത്ത് എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right