Trending

നുസ്‌റത്ത് സ്കൂൾ വാർഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു.

നുസ്റത്ത്  ഹയർസെക്കൻഡറി സ്കൂൾ & കിഡ്സ്‌ സോണിന്റെ വാർഷികാഘോഷ ലോഗോ പ്രകാശനം മൈ ജി ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ്ഡ ഡയറക്ടറുമായ  എ കെ ഷാജി നിർവഹിച്ചു.രക്ഷിതാക്കളുടെ അനുഗ്രഹവും പ്രാർത്ഥനയുമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനമെന്നും ലക്ഷ്യബോധമുണ്ടാവുകയും,  ലക്ഷ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നും ഷാജി കുട്ടികളെ ഓർമിപ്പിച്ചു.മയക്കുമരുന്ന് കൗമാരക്കാരെ കാർന്ന്  തിന്നുന്ന ഇക്കാലത്ത് അതിനെതിരെ ജാഗ്രത വേണമെന്നും അത് നമ്മുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി ടി എ പ്രസിഡണ്ട്‌ നസ്‌റി സലിം അധ്യക്ഷത വഹിച്ചു. നുസ്റത്ത് ജനറൽ സെക്രട്ടറി എ പി ഹംസ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. താമരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്‌ ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം ടി അയ്യൂബ് ഖാൻ, പി പി എ കാദർ ഹാജി,
വി ടി സലിം, കെ പി എ കരിം, എ പി മൂസ്സ , എൻ ആർ നാസർ ഹാജി, എം പി സെയ്ദ്, കെ  സി എം ഷാജഹാൻ,  വി കെ  ഹുസൈൻ കുട്ടി ഹാജി,എം പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ കെ സലീം, പി പി സി അബ്ദുള്ള, വി ടി അസ്‌ലം, എം ടി റമീസ്, പി സി ഹുസൈൻ ഹാജി, എം പി സഫീർ, പി പി മുസ്തഫാ കമാൽ, ഹെഡ്മിസ്ട്രെസ് സജ്‌ന കെ എം തുടങ്ങിയവർ ആശംസകളർപ്പിച്ചു.

സ്കൂൾ മാനേജർ കെ സി മുഹമ്മദ്‌ മാസ്റ്റർ സ്വാഗതവും,പ്രിൻസിപ്പൽ പ്രകാശ് പി ജോൺ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right