Trending

ഹജ്ജ് 2024

2023 ലെ ഹജ്ജ് നയം തന്നെ അംഗീകരിച്ച് കൊണ്ട് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ 2024 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍  20 വരെ ഹജ്ജ് കമ്മിറ്റി വെബ്സെെറ്റായ www.hajCommittee.gov.in എന്ന ലിങ്കിലൂടെയോ Haj Suvidha എന്ന ആന്‍ഡ്രോയിഡ്  ആപ്പിലൂടെയോ ഓണ്‍ലെെന്‍ അപേക്ഷ സമര്‍പ്പിക്കാം.Google Paly Store ല്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

*അപേക്ഷകര്‍ക്ക് 20-12-2023 ന് മുമ്പ് ഇഷ്യൂ ചെയ്തതും 31-1-2025 വരെ വാലിഡിറ്റിയുള്ളതുമായ പാസ്പോര്‍ട്ട് ഉള്ളവരാകണം.

*കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ വിമാനത്താവളങ്ങളിലൊന്ന് തെരഞ്ഞെടുക്കാം.ഇ​വ​യു​ള്‍പ്പെ​ടെ രാ​ജ്യ​ത്താ​കെ 25 പു​റ​പ്പെ​ട​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​കും.

*2023 ലെ ഹജ്ജ് നയത്തില്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് 2024 ഹജ്ജ് ന​യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ക്ക് തീ​ര്‍ഥാ​ട​ന​ത്തി​നു​ള്ള വി​ല​ക്ക് നീ​ക്കി​യെ​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. കോ​വി​ഡി​നെ​ത്തു​ട​ര്‍ന്ന് ഏ​ര്‍പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​മാ​ണ് നീ​ക്കി​യ​ത്. ഒ​രു ക​വ​റി​ല്‍ നാ​ല് മു​തി​ര്‍ന്ന​വ​ര്‍ക്കും ര​ണ്ട് കു​ട്ടി​ക​ള്‍ക്കും സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന അ​പേ​ക്ഷി​ക്കാം.

*മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്കും പു​രു​ഷ​ന്മാ​ര്‍ കൂ​ടെ​യി​ല്ലാ​ത്ത വ​നി​ത​ക​ള്‍ക്കു​മു​ള്ള (Without Mehram Catogary) മു​ന്‍ഗ​ണ​ന ഇ​ത്ത​വ​ണ​യും തു​ട​രും. 45 വയസ്സ് തികഞ്ഞ നാല് സ്ത്രീകള്‍ക്ക് ഈ കാറ്റഗറിയില്‍ അപേക്ഷിക്കാം.

*70 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ന​റു​ക്കെ​ടു​പ്പി​ല്ലാ​തെ​യാ​ണ് അ​വ​സ​രം ന​ല്‍കു​ക. അവരുടെ കൂടെ അടുത്ത ബന്ധുക്കളില്‍ പെട്ട ഒരു സഹായി നിര്‍ബന്ധമായും  വേണം.

ഈ രണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ ജനറല്‍ കാറ്റഗറിയായിരിക്കും.

*അപേക്ഷകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്വീകാര്യമായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.മുന്‍വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് യാതൊരു പരിഗണനയുമില്ല.2018 വരെ 4 വര്‍ഷം തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതി ഉണ്ടായിരുന്നു. ഇത് പുനസ്ഥാപിക്കണമെന്ന് പല മേഖലകളില്‍ നിന്ന് ആവശ്യമുയര്‍ന്നുവെങ്കിലും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പരിഗണിച്ചിട്ടില്ല.6 വര്‍ഷത്തിലധികം തുടര്‍ച്ചയായി അപേക്ഷിച്ചിട്ടും ഹജ്ജിന് അവസരം കിട്ടാതെ പോയ നിരവധി അപേക്ഷകര്‍ ഈ രീതി മൂലം നിരാശയിലാണ്.

*കഴിഞ്ഞ വര്‍ഷം 1.7 ലക്ഷം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാണ് സൗദി അറേബ്യ ഇന്ത്യയില്‍ നിന്ന് അനുമതി നല്‍കിയിരുന്നത്.ഈ വര്‍ഷവും ഈ ക്വാട്ട തുടരുമെന്നാണ് പ്രതീക്ഷ.ആ​കെ ല​ഭി​ക്കു​ന്ന ഹജ്ജ് ​ക്വാ​ട്ട​യി​ല്‍ 80 ശ​ത​മാ​നം സംസ്ഥാ​ന​ ഹജ്ജ് കമ്മിറ്റികള്‍ക്കും 20 ശത​മാ​നം സ്വകാര്യ ഹജ്ജ് ഗ്രൂ​പ്പു​ക​ള്‍ക്കും അ​നു​വ​ദി​ക്കും.ക​ര​ട് ന​യ​ത്തി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ച​ശേ​ഷം 2024ലെ ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പു​റ​ത്തി​റ​ക്കും.

*അപേക്ഷ സമര്‍പ്പിക്കുന്നതിന് ഹജ്‌ജ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കണമെന്ന് ഹജ്‌ജ് കമ്മിറ്റി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പരിശീലനം ലഭിച്ച ഹജ്ജ് ട്രെെനര്‍മാര്‍ അപേക്ഷകരെ സഹായിക്കും.ഇത് സംബന്ധമായ അറിയിപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ ഉടനെയുണ്ടാകുമെന്നറിയുന്നു.
Previous Post Next Post
3/TECH/col-right