കൊടുവള്ളി: കോഴിക്കോട് ജില്ല യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ചിന് കൊടുവള്ളി മണ്ഡലത്തിൽ എല്ലാ പഞ്ചായത്തുകളിലും എസ്‌ടിയുവിന്റെ ഐക്യദാർഢ്യം അർപ്പിക്കാനും പരമാവധി പ്രവർത്തകരെ ജാഥയിൽ പങ്കെടുപ്പിക്കുവാനും കൊടുവള്ളി മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിൽ ചേർന്ന എസ് ടി യു കൊടുവള്ളി മണ്ഡലം പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖലി മടവൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കൊടുവള്ളി അധ്യക്ഷത വഹിക്കുകയും ജില്ലാ സെക്രട്ടറി പിസി മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത കൊടുവള്ളി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം നസീഫ് യൂത്ത് മാർച്ചുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
എസ് ടി യു മണ്ഡലം വൈസ് പ്രസിഡന്റുമാരായ മജീദ് മൗലവി കട്ടിപ്പാറ, ആർസി രവീന്ദ്രൻ,സംസ്ഥാന പ്രവർത്തകസമിതി അംഗം ലൈസ കട്ടിപ്പാറ, മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ശരീഫ കണ്ണാടിപ്പോയിൽ,മോട്ടോർ തൊഴിലാളി യൂണിയൻ മണ്ഡലം പ്രസിഡണ്ട് ഹമീദ് മടവൂർ,ജനറൽ സെക്രട്ടറി സത്താർ പി കെ, ട്രഷറർ സുലൈമാൻ സി ടി,തയ്യൽ തൊഴിലാളി യൂണിയൻ മണ്ഡലം ജനറൽ സെക്രട്ടറി ഷബ്ന കൊടുവള്ളി, തൊഴിലുറപ്പ് കുടുംബശ്രീ മണ്ഡലം പ്രസിഡണ്ട് ജമീല പൂലോട്,എസ്. ടി.യു താമരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി റഹീം എടക്കണ്ടി,കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് മജീദ്, വിവിധ ഫെഡറേഷൻ നേതാക്കളായ അഷ്റഫ് മുട്ടാഞ്ചേരി, നിസാർ പി.അഷ്റഫ് കരുവൻപൊയിൽ, ജാഫർ കൊടുവള്ളി,നാസർ ടി എന്നിവർ സംസാരിക്കുകയും മണ്ഡലം ട്രഷറർ കെ കെ ഹംസക്കുട്ടി നന്ദി പറയുകയും ചെയ്തു
Tags:
KODUVALLY