Trending

ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം അല്ലെങ്കിൽ പഞ്ചസാര: സർക്കുലർ ഇറക്കിയ പ്രാധാന അധ്യാപികയ്ക്കെതിരെ നടപടിക്ക് നിർദേശം.

തിരുവനന്തപുരം:പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയ്ഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. അൺ എയ്ഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സ്കൂൾ മാനേജർക്കാണ് നിർദേശം നൽകിയത്.

അടിയന്തിരമായി നടപടി സ്വീകരിക്കമെന്നാണ് നിർദേശം. പ്രധാന അധ്യാപിക ഇറക്കിയ സർക്കുലറിൽ പറയുന്നത് ഇങ്ങനെ;
“പ്രിയ രക്ഷിതാക്കളെ,
റവന്യൂജില്ലാ കലാമേള പേരാമ്പ്രയിൽ വെച്ച് നടക്കുകയാണല്ലോ. അതിനോടനുബന്ധിച്ച് ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായി ഓരോ സ്കൂളിനും ഓരോ ഇനങ്ങളാണ് നൽകിയിരിക്കുന്നത്. 

നമ്മുടെ വിദ്യാലയത്തിൽ നിന്നും ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസവകു പ്പിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത് . ആയതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണ്. എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം ഹെഡ്മിസ്ട്രസ് സി. റോസ്‌ലി. “

ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right