എളേറ്റിൽ:എളേറ്റിൽ ഈസ്റ്റ് യൂണിറ്റ് എസ്. കെ.എസ്. എസ്. എഫിന്റെയും എസ് ബി വി യുടെയും നേതൃത്വത്തിൽ ബാലാരവം സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ട്രഷറർ ബഹുമാനപ്പെട്ട കെ കെ ഇബ്രാഹിം മുസ്ലിയാർ പതാക ഉയർത്തി ബാലാരവം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റാസി പിസി അധ്യക്ഷൻ വാഹിച്ച ചടങ്ങിൽ യൂണിറ്റ് എസ് കെ എസ് എസ് എഫ് വർക്കിംഗ് സെക്രട്ടറി പി പി സാഈദ് സ്വാഗതവും മഹല്ല് ജനറൽ സെക്രട്ടറി എം അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടി ഉദ്ഘാടനവും ചെയ്തു. എളേറ്റിൽ ക്ലസ്റ്റർ ജനറൽ സെക്രട്ടറി പിസി മുഹമ്മദ് അഷ്റഫ് മാസ്റ്റർ.പി പി ഷംസുദ്ദീൻ, ക്ലസ്റ്റർ പ്രസിഡണ്ട് നവാസ് ഫൈസി ,അബ്ദുല്ല ഫൈസി,മുഹമ്മദ് റാഫി ബാഖവി എന്നിവർ സന്നിഹിതരായി.
കുട്ടികളുടെ സൈക്കിൾ റാലി,മധുര വിതരണം, എം പി അഹമ്മദ് ശരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ബാലരവം ക്ലാസ്സ്, കയ്യൊപ്പ്,എന്നിവയും സംഘടിപ്പിച്ചു. യൂണിറ്റ് സർഗ്ഗലയം സെക്രട്ടറി അജുവജ്‌മാൻ നന്ദി അറിയിച്ചു.
Tags:
ELETTIL NEWS