Trending

മുൻ കൃഷി വകുപ്പു മന്ത്രി സിറിയക് ജോൺ അന്തരിച്ചു

താമരശ്ശേരി :മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു. മകൻ മനോജിന്റെ കോവൂരുള്ള വസതിയിൽ വെച്ചായിരുന്നു അന്ത്യം.

കൽപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്തിരുന്നു.

സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച സിറിയക് ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കടിംഗ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു.
Previous Post Next Post
3/TECH/col-right