Trending

മേഖലാ മുസാബഖ: സ്വാഗതസംഘം രൂപീകരിച്ചു

എളേറ്റിൽ: ഡിസംബർ 3ന് എളേറ്റിൽ വാദിഹുസ്നയിൽ നടക്കുന്ന എസ്.കെ.ജെ.എം. താമരശ്ശേരി മേഖലാ മുസാബഖ ഇസ്ലാമിക കലാമേളയുടെ വിജയത്തിന്നായി 101 അംഗ സ്വാഗത സംഘം കമ്മറ്റിക്ക് രൂപം കൊടുത്തു. മേഖലാ പ്രസിഡണ്ട് അബ്ദുൽ കരീം ബാഖവിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.  എസ്.കെ.ജെ.എം.സംസ്ഥാന ട്രഷറർ കെ.കെ. ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു.

സ്വാഗത സംഘം ഭാരവാഹികളായി കെ.കെ.ഇബ്രാഹിം മുസ്ല്യാർ (ചെയർമാൻ), അബ്ദുൽ കരീം ബാഖവി, അബ്ദുറസാഖു് ബുസ്താനി, കെ.കെ.അബ്ദുന്നാസിർ ഹാജി, കെ.കെ.ഗഫൂർ മാസ്റ്റർ, എം.മുഹമ്മദ് മാസ്റ്റർ (വൈസ് ചെയർമാൻമാർ),  അബ്ദുല്ല ഫൈസി ഓമശ്ശേരി (ജനറൽ കൺവീനർ), എൻ.കെ.മുഹമ്മദ് മുസ്ല്യാർ (വർക്കിംഗ് കൺവീനർ), ശാക്കിർ ഹുസൈൻ ദാരിമി, സി. സ്വാലിഹ് അശ്അരി, ഹബീബ് (കൺവീനർമാർ) കെ.കെ.ജബ്ബാർ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഷൗഖത്തലി മുസ്ല്യാർ, കെ.കെ.ജബ്ബാർ മാസ്റ്റർ, കെ.കെ.ഗഫൂർ മാസ്റ്റർ, അലി ഫൈസി, അബ്ദു സലീം യമാനി അബ്ദുസ്സലാം അശ്അരി, അശ്റഫ് ബാഖവി ,അബ്ദുൽ ബഷീർ മുസ്ല്യാർ, ടി.പി.മുഹ്സിൻ ഫൈസി, പി.അബ്ദുസ്സലാം ഫൈസി, കെ.കെ.ഇബ്രാഹിം മുസ്ല്യാർ, മുഹമ്മദലി മാസ്റ്റർ, ശാഫി ഫൈസി സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right