Trending

എസ്ഡിപിഐ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.

എളേറ്റിൽ:എസ്ഡിപിഐ  കിഴക്കേത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. വിദ്വേഷ  പ്രചാരണങ്ങൾക്കെതിരെ സൗഹൃദ കേരളം എന്ന കാംപയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി പിടി അഹമ്മദ് ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസമദ് എംകെ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ടി കെ അബ്ദുൽ അസീസ് വിഷയാവതരണം നടത്തി. മണ്ഡലം പ്രസിഡണ്ട് യൂസഫ് ടി പി, മണ്ഡലം സെക്രട്ടറി അബ്ദുറസാഖ് ഇ പി, മണ്ഡലം കമ്മിറ്റിയംഗം അബ്ദുൽ ബഷീർ സിപി, റസാഖ് കൊന്തളത്ത്, അബ്ദുള്ള കത്തറമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി മോൻട്ടി അബൂബക്കർ സ്വാഗതവും പഞ്ചായത്ത് ട്രഷറർ മുഹമ്മദ് കോയ നന്ദിയും പ്രകാശിപ്പിച്ചു.
Previous Post Next Post
3/TECH/col-right