Trending

കൊടുവള്ളി ഉപജില്ല സ്കൂൾ കലാമേള:മികവുയർത്തി മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ

നരിക്കുനി : നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൊടുവള്ളി ഉപജില്ല സ്കൂൾ കലാമേളയിൽ പ്രൈമറി വിഭാഗത്തിൽ എൽ.പി ജനറൽ,യു.പി ജനറൽ,എൽ.പി അറബിക്,സംസ്കൃതോത്സവം എന്നീ ഇനങ്ങളിൽ മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ യുപി അറബിക് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഉപജില്ല ശാസ്ത്രമേളയിലെയും കായികമേളയിലെയും ഉന്നത വിജയങ്ങൾക്ക് പിന്നാലെയാണ് വിദ്യാലയം അഭിമാനാർഹമായ ഈ നേട്ടം കൈവരിച്ചത്.

മാനേജ്മെന്റിന്റെയും പി.ടി.എ യുടെയും നേതൃത്വത്തിൽ വിജയികളെ അഭിനന്ദിച്ചു.ചടങ്ങ് പി.ടി.എ പ്രസിഡണ്ട് ഒ.കെ ഇസ്മായിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.മികച്ച പ്രകടനത്തോടെ മടവൂരിന് അഭിമാനമേകിയ വിജയം സമ്മാനിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അഭിനന്ദനങ്ങൾ അദ്ദേഹം അറിയിച്ചു.യൂട്യൂബർ അൻഷിഫ് മുഖ്യാതിഥിയായിരുന്നു.

ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് ,വാർഡ് മെമ്പർ പി.കെ. ഇ ചന്ദ്രൻ , മാനേജ്മെൻറ് കമ്മിറ്റിയംഗം മുനീർ പുതുക്കുടി,പി.ടി.എ വൈസ് പ്രസിഡന്റുമാരായ ഹനീഫ വള്ളിൽ, അൻവർ ചക്കാലക്കൽ, കെ.ടി അബ്ദുൽ അസീസ് , ഇ.സി ബഷീർ, എൻ.സി റസാഖ്, കെ.പി റാസിഖ് തുടങ്ങിയവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ കെ.കെ സാഹിർ സ്വാഗതവും പി.വിപിൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right