മങ്ങാട്: മങ്ങാട് എ യു പി സ്കൂളിൽ LSS, USS പരിശീലന ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും "ഉണർവ്വ് 2023-24" ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ എൻ ജമീല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻ്റ് നൗഫൽ ചാലിൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഖൈറുന്നിസ റഹീം മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത കൗൺസലിംഗ് സൈക്കോളജിസ്‌റ്റും TCI ട്രെയ്നറുമായ റസാഖ് മലോറം മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. MPTA ചെയർപേഴ്സൺ ശരണ്യ മനോജ്, ഉമ്മർ മാസ്റ്റർ, ജൈനു ടീച്ചർ എന്നിവർ ആശംസകളും ഷബീറലി മാസ്റ്റർ നന്ദിയും അർപ്പിച്ചു.
Tags:
EDUCATION