എളേറ്റിൽ: എളേറ്റിൽ എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡൻ്റും, എളേറ്റിൽ വാദിഹുസ്ന വൈസ് പ്രസിഡൻ്റും, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും, കേരള സർക്കാർ സ്റ്റീൽ കോംപ്ലക്സ് മുൻ ഡയറക്ടർ , എം.എം എൽ പി സ്കൂൾ ഫ്രാൻസിസ് റോഡ് റിട്ട. അധ്യാപകനുമായിരുന്ന സി.പോക്കർ മാസ്റ്ററുടെ നിര്യാണത്തിൽ എളേറ്റിൽ വട്ടോളിയിൽ അനുശോചന യോഗം നടത്തി. പി.പി. ഫൈസലിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പി.ടി.എ. റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം എളേറ്റിൽ, പി.സുധാകരൻ, വി. എം. ഉമ്മർ മാസ്റ്റർ, എൻ. കെ.സുരേഷ്, അഷ്റഫ് മൂത്തേടത്ത്, എം. എ റസാഖ് മാസ്റ്റർ, എം.ജെ. ഹയർ സെക്കന്ററി സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗം പി.പി. മുഹമ്മദ് റാഫി, പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ, കെ.കെ.ജബ്ബാർ മാസ്റ്റർ, ഇസഹാക്ക് പൂക്കോട്, അനിൽ കുമാർ എന്നിവർ അനുശോചന പ്രസംഗം നടത്തി.
പരിപാടിയിൽ സി.സി. തെമ്മീസ് സ്വാഗതവും, അയ്യൂബ് പൂക്കോട്ട് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS