കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24 പ്രകാരം മുട്ടക്കോഴി വിതരണ വാർഡ് തല ഉദ്ഘാടനം കാവിലുമ്മാരം അങ്ങാടിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ നസീമ ജമാലുദ്ദീൻ നിർവ്വഹിച്ചു.
പരിപാടിയിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ എബിമോൻ എ. ജെ., റഫീഖ് എ.കെ, സഹീർ സാജു വി.കെ, ശൈലജ, റഹീല എന്നിവർ സംബന്ധിച്ചു. അപേക്ഷ സമർപ്പിച്ച് 50 രൂപ ഗുണഭോക്‌തൃ വിഹിതം അടച്ച 53 കുടുംബങ്ങൾക്ക് 5 കോഴികൾ വീതം 265 കോഴികളെയാണ് വിതരണം ചെയ്തത്.
Tags:
ELETTIL NEWS