പൂനൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തിന് മുന്നോടിയായി ഡിവിഷൻ കമ്മിറ്റി നടത്തിയ ഇങ്കിലാബ് ലായേങ്കേ ശ്രദ്ധേയമായി. ഈ മാസം 24 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന ദേശീയ ഗോൾഡൻ ഫിഫ്റ്റി സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്.
സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലത്ത്, സയ്യിദ് അൻസാർ തങ്ങൾ അവേലത്ത് എന്നിവർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ തലയാട് നിന്ന് ആരംഭിച്ച യാത്ര 30 ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് കച്ചേരിമുക്കിൽ സമാപിച്ചു. സംഗമത്തിൽ ജില്ല എക്സിക്യൂട്ടീവ് അംഗം മൻസൂർ സഖാഫി, ഡിവിഷൻ പ്രസിഡന്റ് സിറാജുദീൻ സഖാഫി, ജനറൽ സെക്രട്ടറി അബ്ബാസ് എ പി, അജ്മൽ സഖാഫി, റാഫി സഖാഫി, അശ്മിൽ, ഷഫീഖ് എന്നിവർ സംസാരിച്ചു. ഡിവിഷൻ ഭാരവാഹികളായ അമീൻ സഖാഫി, സയ്യിദ് ഹിലാൽ, ഇർഷാദ് ഇ പി, ഹാഷിർ പി കെ, നഈം സഖാഫി, അജീർ കെ എം തുടങ്ങിയവർ പങ്കെടുത്തു.
Tags:
POONOOR