താമരശ്ശേരി:കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരെഞ്ഞടുപ്പിൽ തെരെഞ്ഞെടുക്കപ്പെട്ട തച്ചംപൊയിൽ പ്രദേശത്തു നിന്നുള്ള യൂണിയൻ ഭാരവാഹികൾക്ക് വാർഡ് മുസ്ലിംലീഗ് കമ്മറ്റി സ്വീകരണം നൽകി.പൊയിൽ സലാം മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ
മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
എം.എ.എം.ഒ മുക്കം ഫൈൻആട്സ് സെക്രട്ടറി ടി.പി സൈയ്ദ് അക്ഫൽ, ഐ.എച്ച്. ആർ.ഡി താമരശ്ശേരി പി.ജി.റപ്പ് വി.എം.ഫായിസ്മുഹമ്മദ്,
എം.എസ്.എഫ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഒ.പിതസ്ലിമിനെയും പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണവും സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിച്ചു.
ക്യാമ്പസ് രാഷ്ട്രീയം വിദ്യാർത്ഥികളിൽ മഹത്തായ ജനാധിപത്യബോധവും സഹകരണബോധവും വളർത്താനുള്ളതാണെന്നും അത് സംഘർഷത്തിനും പരസ്പര വിദ്വേഷത്തിനും വഴിമാറരുതെന്നും വിദ്യാർത്ഥികൾ സംഘടനാ പ്രവർത്തനത്തോടൊപ്പം പഠിച്ചു മുന്നേറി മികവുറ്റ മാതൃകകൾ സൃഷ്ടിക്കാൻ പരിശ്രമിക്കമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് അഷ്റഫ് തങ്ങൾ അനുമോദന പ്രഭാഷണം നടത്തി.സയ്യിദ് മഹ്ഷൂഖ് അൽ അഹ്ദൽ, എം.മുഹമ്മദ് ഹാജി,
വാർഡ് മെംബർ ബി.എം അർഷ്യ, എൻ.പി ഇബ്രാഹിം, നദീർ അലി,എം ഭാസ്കരൻ,ടി.പി.അബ്ദുൽ മജീദ്,സി.വേലായുധൻ, ജാഫർ പൊയിൽ, കെ പി എ റഹീം, നാസർ ഭാവി, പി പി ലത്തീഫ് മാസ്റ്റർ പ്രസംഗിച്ചു.
പി ടി അബ്ദുറഹിമാൻ,എ കെ അബ്ദുൽ ഖാദർ,എ.കെ അസീസ്, സഹദ്,മിർഷാദ് എൻ.പി,വി.അബ്ദുള്ള,അഫ്ത്താബ്,മുഹമ്മദ് സഫ്‌വാൻ, പി.നാജിതുടങ്ങിയവർ സംബന്ധിച്ചു.ബാരി മാസ്റ്റർ സ്വാഗതവും, നസീർ ഹരിത നന്ദിയും പറഞ്ഞു.
Tags:
THAMARASSERY