താമരശ്ശേരി: താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പുതിയ ബാച്ചിൻ്റെ ഉദ്ഘാടനവും പുസ്തക വിതരണവും ജില്ല വിദ്യാഭ്യാ ഓഫീസർ എൻ മുഈനുദ്ദീൻ കെ എ എസ് നിർവഹിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏഴാം തരത്തിൽ നടത്തുന്ന യു എസ് എസ് പരീക്ഷയിൽ ഏറ്റവും കൂടിയ മാർക്ക് നേടുന്ന വിദ്യാർത്ഥികളെയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ അംഗമായി തെരഞ്ഞെടുക്കുന്നത്.
വിദ്യാഭ്യാസ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്നും വരുന്ന അംഗങ്ങൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ, യാത്രകൾ, പഠനാപകരണങ്ങൾ, പുസ്തകങ്ങൾ എന്നിവ നൽകുന്ന പദ്ധതിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി.
താമരശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനാധ്യാപിക ടി വി ഗീതാമണി അധ്യക്ഷയായി. പിരിഞ്ഞു പോകുന്ന അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. യു കെ അബ്ദുന്നാസർ വിതരണം ചെയ്തു.
വിദ്യാഭ്യാസ ജില്ല എച്ച് എം ഫോറം കൺവീനർ സജി ജോൺ, രക്ഷിതാക്കളായ സി വി പ്രവീണ, സുൽഫത്ത്, ഗിഫ്റ്റഡ് അംഗങ്ങളായ ബി നിരഞ്ജന, കെ നേഹ, വിസ്മയ, ഹിഷാം മുഹമ്മദ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ല ഗിഫ്റ്റഡ് ചിൽഡ്രൻ കോഡിനേറ്റർ പി ടി സിറാജുദ്ദീൻ സ്വാഗതവും ഗിഫ്റ്റഡ് അംഗം പി എൽ ആത്മിക നന്ദിയും പറഞ്ഞു
Tags:
THAMARASSERY