പൂനൂർ:ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ 9-മത് സംസ്ഥാന കൺവെൻഷൻ്റെ ഭാഗമായി ദേശീയ ആയുർവേദിക് ഫാർമസി പൂനൂർ ഗവ: ജി. എം.യു.പി സ്കൂൾ
വിദ്യാവനത്തിലേക്ക് ഔഷധ സസ്യങ്ങൾ കൈമാറി.
ചടങ്ങിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി പി കരീം മാസ്റ്റർ,
പി എച്ച് സിറാജ് മാസ്റ്റർ, ഹെഡ് മാസ്റ്റർ എ കെ അബ്ദുൽ സലാം, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ കെ ഗോപാലൻ, പി ടി എ പ്രസിഡന്റ് വി എം ഫിറോസ്, വ്യാപാരി വ്യവസായി സെക്രട്ടറി മുനവ്വർ അബൂബക്കർ,എൻ പി അബ്ദുൽ ജലീൽ,എൻ എം ഷംസീർ, ഖാലിദ് ഫൈസൽ, കെ കെ അബ്ദുൽ അസീസ്,
വി നാസർ എന്നിവർ സംസാരിച്ചു.
പൂനൂർ യു പി സ്കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളും,ഫാർമസി ജീവനക്കാരും
ചടങ്ങിൽ സംബന്ധിച്ചു.
Tags:
POONOOR