എളേറ്റിൽ:കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ കിരീടം നേടിയ എളേറ്റിൽ ജി എം യു പി സ്കൂളിൽ വിജയാഘോഷം നടത്തി.
യു.പി വിഭാഗം ജനറൽ ഓവറോൾ കിരീടം, യു.പി വിഭാഗം അറബിക് ഓവറോൾ കിരീടം, യു.പി വിഭാഗം സംസ്കൃതം രണ്ടാം സ്ഥാനം, എൽ. പി വിഭാഗം ജനറൽ, അറബിക് കലാ മേള വിഭാഗങ്ങളിൽ മൂന്നാം സ്ഥാനം എന്നീ കിരീടങ്ങൾ എളേറ്റിൽ ജി എം യു പി സ്കൂൾ നേടി.
വിജയാഘോഷ പരിപാടികൾക്ക് ഹെഡ്മാസ്റ്റർ എം. വി അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് ഞേളിക്കുന്ന്, റജിന കുറുക്കാംപൊയിൽ, എം ടി അബ്ദുൽ സലീം, ഫാരിദ, ഹിഫ്സുൽ റഹ്മാൻ, സീനത്ത്, ജമീല,എന്നിവർ നേതൃത്വം നൽകി.
Tags:
EDUCATION