മങ്ങാട്:പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ 134ആം ജന്മദിനം മങ്ങാട് എ യുപി സ്കൂളിൽ വിവിധ പരിപാടികളോട് കൂടി ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ ജെ ആർ സി കുട്ടികളെ സ്കാർഫ് അണിയിച്ചു.
സ്കൂളിലെ 8 ജോഡി ഇരട്ടക്കുട്ടികളെ ജെആർസി കൗൺസിലർ കെ ജൗഹറത്തുൽ മക്കിയ ടീച്ചറുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത് വേറിട്ട ഒരനുഭവമായി.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നൗഫൽ ചാലിൽ അധ്യക്ഷനായി.
സ്കൂൾ ഹെഡ്മിസ്ട്രെസ് കെ എൻ ജമീല ടീച്ചർ പരിപാടിക്ക് നേതൃത്വം കൊടുത്തു. എംപിടിഎ ചെയർപേഴ്സൺ ശരണ്യ മനോജ്, സ്റ്റാഫ് സെക്രട്ടറി ജബ്ബാർ മാസ്റ്റർ, സീനിയൻ അസിസ്റ്റന്റ് ഗ്രിജീഷ് മാസ്റ്റർ, ഉമ്മർ മാസ്റ്റർ ,നദീറ ടീച്ചർ എന്നിവർ ശിശുദിന ആശംസകൾ നേർന്നു , കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:
EDUCATION