തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
1. 18-ാം തിയതിയിലെ മംഗളുരു - തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603)
2. 19-ാം തിയതിയിലെ തിരുവനന്തപുരം - മംഗളുരു മാവേലി എക്സ്പ്രസ് (16604)
3. 19-ാം തിയതിയിലെ ഷൊർണൂർ - എറണാകുളം മെമു (06017)
4. 18-ാം തിയതിയിലെ എറണാകുളം - ഷൊർണുർ മെമു (06018)
5. 18-ാം തിയതിയിലെ എറണാകുളം - ഗുരുവായൂർ എക്സ്പ്രസ് (06448)
6. 19-ാം തിയതിയിലെ ഗുരുവായൂർ - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06439)
7. 19-ാം തിയതിയിലെ എറണാകുളം ജംഗ്ഷൻ - കോട്ടയം എക്സ്പ്രസ് (06453)
8. 19-ാം തിയതിയിലെ കോട്ടയം - എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (06434)
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍
1. 17-ാം തിയതിയിലെ നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (22656)
2. 17-ാം തിയതിയിലെ ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം (16127)
3. 18-ാം തിയതിയിലെ ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)
4. 18-ാം തിയതിയിലെ മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂർ വരെ മാത്രം (16630)
5. 20-ാം തിയതിയിലെ തിരുവനന്തപുരം - മംഗളൂരു മലബാർ എക്സപ്രസ് ഷൊർണൂറിൽ നിന്ന് പുറപ്പെടും (16629)
6. 17-ാം തിയതിയിലെ അജ്മിർ ജംഗ്ഷൻ - എറണാകുളം മറുസാഗർ എക്സ്പ്രസ് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും (12978)
7. 18-ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)
8. 19-ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂർ - തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും (16341)
9. 18-ാം തിയതിയിലെ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)
10. 19-ാം തിയതിയിലെ ഗുരുവായൂർ - മധുര എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)
11. 18-ാം തിയതിയിലെ മധുര ജംഗ്ഷൻ-ഗുരുവായൂർ എക്സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)
12. 19-ാം തിയതിയിലെ (16188) എറണാകുളം - കാരക്കൽ എക്സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും.
Tags:
WHEELS