നരിക്കുനി:എരവന്നൂർ എയുപി സ്കൂളിലെ അധ്യാപകർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ട എൻടിയു നേതാവും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ എംപി ഷാജി അറസ്റ്റിൽ. കാക്കൂർ പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഷാജി സ്റ്റാഫ് മീറ്റിങ്ങിനിടെ കയറി ചെല്ലുന്നതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. സ്കൂളിലെ വിദ്യാർഥിയെ അധ്യാപകൻ തല്ലിയതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്.
എരവന്നൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍ത്തെങ്കിലും സുപ്രീന വിവരം പൊലിസിന് കൈമാറിയിരുന്നു.
ഇത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തര്‍ക്കം നടന്നത്. പിന്നാലെ സ്‌കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മര്‍ദ്ദിക്കുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
Tags:
NARIKKUNI