Trending

സബ് ജില്ല സ്കൂൾ കലോത്സവം:വിളംബര റാലി നടത്തി

എളേറ്റിൽ:നവംബർ പതിനെട്ട് മുതൽ നരിക്കുനി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന കൊടുവള്ളി സബ് ജില്ല സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം നരിക്കുനിയിൽ വിളംബര റാലി നടത്തി.സബ് ജില്ലയിലെ വിവിധ സ്കൂളിൽ നിന്ന് എത്തിച്ചേർന്ന കലാപരിപാടികൾ റാലിക്ക് നിറം പകർന്നു.

പരിപാടിക്ക് കൊടുവള്ളി എ.ഇ.ഒ സി.പി അബ്ദുൽ ഖാദർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം, വൈ. പ്രസിഡന്റ് സി.പി ലൈല,   പി.ടി. എ പ്രസിഡന്റ് ടി സലാം, പ്രധാന അധ്യാപിക  ബി.പി രാജേശ്വരി, പ്രിൻസിപ്പൽ ഡോ. ദീപ്തി സുരേഷ്, ചേളന്നൂർ ബ്ലോക്ക് വൈ. പ്രസിഡന്റ് ഷിഹാന രാരപ്പൻ കണ്ടി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ സലീം, വാർഡ് മെമ്പർമാരായ ഉമ്മു സൽമ, സുബൈദ, ഷറീന, കെ.കെ ചന്ദ്രൻ , ടി.പി മജീദ്, ടി രാജു , പബ്ലിസിറ്റി ജനറൽ കൺവീനർ മുജീബ് ചളിക്കോട്, സുനിൽ മാസ്റ്റർ, ഫൈസൽ പടനിലം, കെ. എം ശ്രീജിത്ത്, ടി.പി അബ്ദുൽ ബഷീർ, ബാലഗോപാലൻ, പി.അബ്ദുൽ ബഷീർ, വിജിത്ത്, വി.കെ  സുബൈർ, പി .എം സന്തോഷ്, മനോജ് നടുക്കണ്ട, എ ജാഫർ , മീഡിയ കൺവീനർ ഹക്കീം ചക്കാലക്കൽ, അബ്ദുൽ ഖയ്യും , സുനിൽ , കെ.കെ കമറുദ്ദീൻ എന്നിവർ നെതൃത്വം നൽകി.
Previous Post Next Post
3/TECH/col-right