Trending

എരവന്നൂർ എ യു.പി സ്കൂളിലെ അധ്യാപകരെ മർദിച്ചതിൽ പ്രതിഷേധം കനക്കുന്നു

നരിക്കുനി: എരവന്നൂർ എ.യു.പി സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് ഇരച്ചു കയറി ആ വിദ്യാലയത്തിലെ അധ്യാപികയായ സുപ്രീന ടീച്ചറുടെ ഭർത്താവും, അധ്യാപക സംഘടനയായ എൻ.ടി.യുടെ ജില്ലാ നേതാവുമായ പോലൂർ എ.എൽ.പി സ്കൂളിലെ അധ്യാപകനുമായ ഷാജി


അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിൽ പി.ടി.എ കമ്മിറ്റിയുടേയും വിവിധ അധ്യാപക സംഘടനകളുടേയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 


എരവന്നൂർ എയുപി സ്കൂൾ അധ്യാപികയായ സുപ്രീന ടീച്ചർ 15 ദിവസം മുൻപ് ഒരു വിദ്യാർത്ഥിയെ മുഖത്തടിക്കുകയും പരാതി പറഞ്ഞ രക്ഷിതാവിനോട് മോശമായി സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാവ് പരാതിപ്പെടുകയും  ചെയ്തു  ഇത്  ഔദ്യോഗിക നടപടികൾ നടന്ന് വരികെ പ്രസ്തുത അധ്യാപിക ഈ വിദ്യാലയത്തിലെ മറ്റൊരധ്യാപകനെതിരെ ഒരു വ്യാജ പരാതി വിവിധ വകുപ്പുകളിൽ ടീച്ചറുടെ ഫോണിലൂടെ അറിയിക്കുകയും അത് അന്വേഷണം നടത്തിയപ്പോൾ പരാതി തീർത്തും വ്യാജമാണെന്ന് എന്ന് ബോധ്യപ്പെടുകയും ചെയ്തു വിദ്യാലയത്തിലെ ക്ലാസ് പി.ടി.എ യോഗത്തിന് ശേഷം നടന്ന സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉൾപ്പെടെ ചർച്ചയായ ഘട്ടത്തിൽ ടീച്ചർ മുൻകൂട്ടി വിളിച്ചറിയിച്ച പ്രകാരം ടീച്ചറുടെ ഭർത്താവും വിവിധ ക്രിമിനൽ,വിജിലൻസ് കേസുകളിൽ പ്രതിയുമായ ഷാജി മാസ്റ്റർ പ്രകോപനപരമായി യോഗത്തിലേക്ക് ഇരച്ച് കയറുകയും കേട്ടാലറുക്കുന്ന അസഭ്യ വർഷത്തോടെ അധ്യാപികമാർ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നപ്പോൾ തെറ്റിദ്ധാരണയുടെ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ എരവന്നൂർ എയുപി സ്കൂളിൽ അധ്യാപകർ തമ്മിലടിച്ചു എന്ന രീതിയിൽ പ്രചരണം നടക്കുന്നുണ്ട് ഇയാളൊഴികെ മറ്റ് എല്ലാവരും വിദ്യാലയത്തിലെ അധ്യാപകരാണ് ദൃശ്യങ്ങളിലുള്ളത്.പുറത്ത് നിന്നെത്തിയ ക്രിമിനലിനെ അക്രമണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് തെറ്റായി വ്യാഖ്യാനിച്ചിട്ടുള്ളത്.പരിക്കേറ്റവർ കാക്കൂർപോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഇയാൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ കടുത്ത പ്രതിഷേധം ഉയരുമെന്ന് വിവിധ അധ്യാപക സംഘടനകളും രക്ഷിതാക്കളും അറിയിച്ചിട്ടുണ്ട്.
Previous Post Next Post
3/TECH/col-right