Trending

നിറച്ചാർത്ത് 2023:ചിത്ര രചന മത്സരം

ദേശീയ വായനശാല കുട്ടമ്പൂരിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിൽ കുട്ടികൾക്കായി ചിത്രരചന  മത്സരം നടത്തി. യു പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി തലങ്ങളിലെ വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ്, ജല ഛായം, കൊളാഷ് എന്നീ വിഭാഗങ്ങളിൽ മത്സരം നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി നൽപ്പതോളം കുട്ടികൾ പങ്കെടുത്തു.

 കുട്ടമ്പൂർ ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീ. മാധവൻ മാസ്റ്റർശിശു ദിന സന്ദേശം നൽകി. വാസു മാസ്റ്റർ ആശം സക ൾ  നേർന്നു. കെ സുരേന്ദ്രൻ, എം അബ്ദുൽ ഷുക്കൂർ, ടി കെ വാസുദേവൻ, കെ കെ ലോഹിതാക്ഷൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right