Trending

എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരെ ഇതേ സ്കൂളിലെ അധ്യാപികയുടെ ഭർത്താവ് മർദ്ദിച്ചു.

രിക്കുനി: എരവന്നൂർ എ യു പി സ്കൂളിലെ അധ്യാപകരെ ഇതേ സ്കൂളിലെ അധ്യാപികയുടെ ഭർത്താവ് മർദ്ദിച്ചു.സ്റ്റാഫ് മീറ്റിംഗ് നടക്കുന്നതിനിടെയാണ്അ അധ്യാപികയായ സുപ്രീനയുടെ ഭർത്താവും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ ഷാജി ഓഫീസ് മുറിയിലെത്തി അക്രമം നടത്തിയത്.



അധ്യാപകരായ വി വീണ, അനുപമ, പി ഉമ്മർ,കെ മുഹമ്മദ് ആസിഫ്, എം കെ ജസ് ല എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.


വിദ്യാർത്ഥിയുടെ മുഖത്തടിച്ചുവെന്ന്
സുപ്രീനക്കെതിരെ പരാതി നിലവിലുണ്ട്. ഈ
പരാതിയിൽ ചൈൽഡ് ലൈനും പോലീസും
അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു
അധ്യാപകനെതിരെ ഒരു വിദ്യാർത്ഥിയുടെ
രക്ഷിതാവ് പരാതി പറഞ്ഞിരുന്നു. മറ്റു
വിദ്യാർത്ഥികളുമായി
പ്രശ്നമുണ്ടായക്കിയതിന്റെ പേരിൽ അധ്യാപകൻ അടിച്ചുവെന്നും ഇതിനാൽ കുട്ടി സ്കൂളിൽ വരാൻ മടി
കാണിക്കുന്നുവെമായിരുന്നു രക്ഷിതാവ് ക്ലാസ് അധ്യാപികയെ അറിയിച്ചത്. ഇത് സുപ്രീന ചൈൽഡ് ലൈനിലും വിദ്യാഭ്യാസ വകുപ്പിലും വിളിച്ചറിയിച്ചു.

എന്നാൽ ഇത് പരാതിയായിപ പുറത്തറിയിച്ചത് തന്റെ അറിവോടെയല്ലെന്നും അധ്യാപികയുടെ ശ്രദ്ദയിൽപെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും വൈകിട്ട് നടന്ന ക്ലാസ് പി.ടി.എ യോഗത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാവ് അറിയിക്കുയും,പരാതിയുമായി മുന്നോട്ട് പോവരുതെന്ന് അധ്യാപികയോട്ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് സ്റ്റാഫ് കൗൺസിൽ
യോഗം ചേർന്നത്. ഈ യോഗത്തിനിടെയാണ്
സുപ്രീനയുടെ ഭർത്താവും മറ്റൊരു സ്കൂളിലെ അധ്യാപകനുമായ ഷാജി അക്രമം നടത്തിയത്. അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്തായി.

Previous Post Next Post
3/TECH/col-right